സ്കൂട്ടറിലെത്തിയ അമ്മക്കും മകൾക്കും കാട്ടുപന്നി ആക്രമണത്തിൽ പരിക്ക്
Thursday, April 25, 2024 9:30 PM IST
കോതമംഗലം: നാട്ടുകാണി റോഡിൽ വട്ടമറ്റം ഭാഗത്ത് സ്കൂട്ടറിലെത്തിയ അമ്മയ്ക്കും മകൾക്കും കാട്ടുപന്നി ആക്രമണത്തിൽ പരിക്ക്. കീരമ്പാറ പഞ്ചായത്തിലെ നാടുകാണി-എലവുംപറമ്പ് റോഡില്‍ വട്ടമറ്റം ഭാഗത്തുവച്ചാണ് സ്കൂട്ടറിനു നേരെ കാട്ടുപന്നിയുടെ ആക്രമണമുണ്ടായത്.
നാടുകാണി പള്ളിക്കമാലില്‍ റെക്സിയുടെ ഭാര്യ ലിജയും മകള്‍ റിയയുമാണ് സ്കൂട്ടറില്‍ സഞ്ചരിച്ചിരുന്നത്. പന്നിയുടെ കുത്തേറ്റ് സ്കൂട്ടര്‍ മറിയുകയും ഇരുവരും റോഡില്‍ വീഴുകയുമായിരുന്നു.
ലിജയുടെ കാലില്‍ മുറിവുണ്ടായി. സ്കൂട്ടറിനും കേടുപാടുകളുണ്ടായി. സ്കൂട്ടറില്‍ തട്ടി പന്നിയുടെ തേറ്റപല്ലുകള്‍ സ്ഥലത്ത് ഒടിഞ്ഞുവീണു.