ആന്ധ്രയിലെ ഒൻപത് സീറ്റുകളിലേക്ക് സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്
Monday, April 22, 2024 5:36 AM IST
അമരാവതി: ആന്ധ്രാപ്രദേശിലെ ഒൻപത് ലോക്സഭാ സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെ കോൺഗ്രസ് പ്രഖ്യാപിച്ചു.
പാർട്ടിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ശ്രീകാകുളം, വിജയനഗരം, അമലപുരം (എസ്സി), മച്ചിലിപട്ടണം, വിജയവാഡ, ഓംഗോൾ, നന്ദ്യാല, അനന്തപുർ, ഹിന്ദുപുർ എന്നീ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്.
ഇന്ത്യാ മുന്നണിയുടെ ഭാഗമായി കോൺഗ്രസും സിപിഐയും സിപിഎമ്മും സഖ്യകക്ഷികളായാണ് ആന്ധ്രയിൽ ജനവിധി തേടുന്നത്.
126 നിയമസഭാ സീറ്റുകളിലേക്കും 20 ലോക്സഭാ സീറ്റുകളിലേക്കും കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ഒരു ലോക്സഭാ സീറ്റിലും എട്ട് നിയമസഭ സീറ്റുകളിലും ഇടത് കക്ഷികൾ മത്സരിക്കും.
ആന്ധ്രാപ്രദേശിലെ 175 അംഗ നിയമസഭയിലേക്കും 25 ലോക്സഭാ സീറ്റുകളിലേക്കുമുള്ള തെരഞ്ഞെടുപ്പ് മേയ് 13നും വോട്ടെണ്ണൽ ജൂൺ നാലിനും നടക്കും.