മദ്യപിച്ച് ജോലിക്കെത്തി; കെഎസ്ആര്‍ടിസിയിലെ 97 ജീവനക്കാര്‍ക്ക് സസ്പെന്ഷന്
Sunday, April 21, 2024 1:11 PM IST
തിരുവനന്തപുരം: മദ്യപിച്ച് ജോലിക്കെത്തിയ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരേ വീണ്ടും നടപടി. 97 ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തു.
സ്വിഫ്റ്റിലെ താല്‍ക്കാലിക ജീവനക്കാരും കെഎസ്ആര്‍ടിസിയിലെ ബദൽ ജീവനക്കാരും അടക്കം 40 പേരെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടു. മദ്യപിച്ച് ജോലിക്കെത്തിയതിനും മദ്യം സൂക്ഷിച്ചതിനുമാണ് നടപടി.
കഴിഞ്ഞ രണ്ടാഴ്ച്ചയ്ക്കിടെ നടത്തിയ ബ്രീത്ത് അനലൈസര്‍ പരിശോധനയില്‍ 137 ജീവനക്കാരാണ് കുടുങ്ങിയത്. സ്റ്റേഷന് മാസ്റ്റര്‍, വെഹിക്കിള്‍ സൂപ്പര്‍വൈസര്‍ അടക്കമുള്ള ജീവനക്കാരെയാണ് ഡ്യൂട്ടി സമയത്ത് മദ്യപിച്ചതിനും മദ്യം സൂക്ഷിച്ചതിനും പിടികൂടിയത്. ഗതാഗതമന്ത്രി കെ.ബി.ഗണേഷ് കുമാറിന്റെ നിര്‍ദേശപ്രകാരമാണ് വിവിധ യൂണിറ്റുകളില്‍ പരിശോധന നടന്നത്.