സംസ്ഥാനത്ത് ഇന്ന് മുതല്‍ വിഷു ചന്തകള്‍ ആരംഭിക്കും
Friday, April 12, 2024 7:13 AM IST
തിരുവനന്തപുരം: സബ്സിഡി നിരക്കിൽ 13 ഇനം അവശ്യസാധനങ്ങൾ ലഭിക്കുന്ന വിഷു ചന്തകൾ സംസ്ഥാനത്ത് ഇന്ന് മുതൽ പ്രവർത്തിച്ച് തുടങ്ങും.
കൺസ്യൂമർ ഫെഡിന്റെ നേതൃത്വത്തിൽ സംസ്ഥാനത്താകെ 250 ഓളം റംസാൻ വിഷു വിപണികൾ തുടങ്ങാനായിരുന്നു തീരുമാനം. എന്നാൽ പെരുമാറ്റ ചട്ടം ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കേർപ്പെടുത്തിയിരുന്നു.
തുടർന്ന് കൺസ്യൂമർഫെഡ് ഹൈക്കോടതിയെ സമീപിച്ചതോടെയാണ് വിപണി തുറക്കാൻ തീരുമാനമായത്.
ജനങ്ങൾക്ക് ഉപയോഗമുള്ള കാര്യങ്ങൾ തടയുന്നില്ലെന്നും പ്രത്യേക വിപണിയെ പ്രചാരണ നേട്ടത്തിന് ഉപയോഗിക്കരുതെന്നും കോടതി നിർദേശിച്ചു.