കോണ്‍ഗ്രസ് മുന്‍ വക്താവ് രോഹന് ഗുപ്ത ബിജെപിയില്‍
Thursday, April 11, 2024 7:02 PM IST
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് മുന്‍ വക്താവ് രോഹന് ഗുപ്ത ബിജെപിയില്‍ ചേര്‍ന്നു. കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി, ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി വിനോദ് താവ്ദേ എന്നിവരുടെ സാന്നിധ്യത്തിലാണ് രോഹന് ഗുപ്ത ബിജെപി അംഗത്വമെടുത്തത്.
15 വര്‍ഷത്തോളം കോണ്‍ഗ്രസിൽ പ്രവര്‍ത്തിച്ച നേതാവാണ് രോഹന് ഗുപ്ത. കോണ്‍ഗ്രസിന് നേതൃത്വവും വിശ്വാസ്യതയും നഷ്ടപ്പെട്ടുവെന്ന് ബിജെപി അംഗത്വമെടുത്തശേഷം അദ്ദേഹം പറഞ്ഞു.
രാമക്ഷേത്രം, സിഎഎ പോലുള്ള വിഷയത്തിലെ കോണ്‍ഗ്രസ് നിലപാടും എഎപിയുമായുള്ള സഖ്യവും പാര്‍ട്ടിയുടെ വിശ്വസ്യത നഷ്ടപ്പെടുത്തിയെന്ന് രോഹൻ ചൂണ്ടിക്കാട്ടി.