വൃദ്ധ ദമ്പതികള്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍
Thursday, April 11, 2024 9:26 AM IST
പത്തനംതിട്ട: മല്ലപ്പള്ളി പാടിമണ്ണിൽ വയോധിക ദമ്പതികളെ വീടിനുള്ളിൽ തീപ്പൊള്ളലേറ്റു മരിച്ചനിലയിൽ കണ്ടെത്തി. കീഴ്വായ്പുർ പോലീസ് സ്റ്റേഷൻ പരിധിയിലെ മല്ലപ്പള്ളി പഞ്ചായത്ത് ആറാം വാർഡിൽ കൊച്ചരപ്പ് ചൗളിത്താനത്ത് സി.ടി. വർഗീസ് (78), ഭാര്യ അന്നമ്മ വർഗീസ് (73) എന്നിവരാണ് മരിച്ചത്.
പുലർച്ചെ 6.30 ഓടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. സമീപത്ത് താമസിക്കുന്ന വർഗീസിന്റെ സഹോദരൻ ഇരുവരെയും വീടിനു പുറത്തേക്കു കാണാത്തതിനെത്തുടർന്ന് എത്തിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടത്.
വീട്ടിലെ ഗ്യാസ് സിലിണ്ടർ തുറന്നുവച്ച നിലയിലായിരുന്നു. ഇവരുടെ മകൻ വിദേശത്താണ്. പെൺമക്കൾ രണ്ടുപേരെയും വിവാഹം കഴിപ്പിച്ച് അയച്ചു. ആത്മഹത്യ ആണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ഫോറൻസിക് പരിശോധനയ്ക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം മാത്രമേ കൃത്യമായ വിവരം അറിയാൻ കഴിയൂ എന്ന് പോലീസ് പറഞ്ഞു.