മാസപ്പടി കേസ്; സിഎംആർഎൽ ഉദ്യോഗസ്ഥനെ ഇന്ന് ഇഡി ചോദ്യംചെയ്യും
Thursday, April 11, 2024 7:07 AM IST
കൊച്ചി: മാസപ്പടി കേസിൽ സിഎംആർഎൽ ഉദ്യോഗസ്ഥനെ ഇന്ന് ഇഡി ചോദ്യംചെയ്യും. മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ കമ്പനിയായ എക്സാലോജിക്കിന് നിയമവിരുദ്ധമായി സിഎംആർഎൽ പണം നൽകിയ കേസിലാണ് ചോദ്യംചെയ്യൽ.
ഒരു കോടി 75 ലക്ഷം രൂപയാണ് സോഫ്റ്റുവെയർ സേവനത്തിനെന്ന പേരിൽ വീണയ്ക്ക് സിഎംആർഎൽ കമ്പനി നൽകിയത്. എന്നാൽ എക്സാലോജിക്ക് ഇത്തരം സേവനങ്ങൾ പകരം നൽകിയിട്ടില്ലെന്നും ആദായനികുതി വകുപ്പ് കണ്ടെത്തിയിരുന്നു.
കൂടാതെ ലോൺ എന്ന പേരിലും അരക്കോടിയോളം രൂപ എക്സാലോജിക്കിന് സിഎംആർഎൽ നൽകിയിരുന്നു. ഇത് സംബന്ധിച്ചാണ് ഇഡിയും കള്ളപ്പണം തടയൽ നിയമപ്രകാരം കേസെടുത്ത് അന്വേഷണം നടത്തുന്നത്.