പഞ്ചായത്ത് ക്ലാർക്ക് തൂങ്ങിമരിച്ചനിലയിൽ
Thursday, April 11, 2024 1:16 AM IST
തിരുവനന്തപുരം: പഞ്ചായത്ത് ക്ലാർക്ക് തൂങ്ങിമരിച്ചനിലയിൽ. കുറ്റിച്ചൽ പഞ്ചായത്തിലെ ക്ലാർക്ക് വെള്ളനാട് കുളക്കോട് അഭിനവം വീട്ടിൽ സുനിൽകുമാർ (50) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ഭാര്യയാണ് അടുക്കളയിൽ തൂങ്ങിമരിച്ച നിലയിൽ സുനിൽകുമാറിനെ കണ്ടെത്തിയത്. സാമ്പത്തിക ക്രമക്കേട് ആരോപണവുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണത്തിന്റെ പരിധിയിലായിരുന്നു ഇദ്ദേഹം.
എന്നാൽ കേസിൽ സുനിൽ നിരപരാധിയാണെന്ന് ബന്ധുക്കൾ പോലീസിന് മൊഴി നൽകി. രാഷ്ടീയക്കാർ കേസിൽ കുടുക്കിയതാണ്. തുടുർന്ന് ഇയാൾ കടുത്ത മാനസിക വഷമത്തിലായിരുന്നുവെന്നും ബന്ധുക്കൾ വ്യക്തമാക്കി.