നെടുമ്പാശേരിയിൽ ഗുണ്ടാനേതാവിനെ വെട്ടിക്കൊന്നു
Wednesday, April 10, 2024 7:32 AM IST
കൊച്ചി: നെടുമ്പാശേരിയിൽ ഗുണ്ടാ നേതാവ് വിനു വിക്രമനെ വെട്ടിക്കൊന്നു. പുലർച്ചെ രണ്ടോടെ ചെങ്ങാമനാട് കുറുമശേരി പ്രിയ ക്ലിനിക്കിന് മുൻപിൽ വച്ചാണ് സംഭവം നടന്നത്.
വിനുവിനെ ഓട്ടോറിക്ഷയിൽ കയറ്റിക്കൊണ്ടുപോയാണ് ആക്രമണം നടത്തിയത്. സംഭവത്തിൽ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് വിനു വിക്രമന്. 2019 ൽ അത്താണിയിൽ ഗില്ലാപ്പി എന്ന് അറിയപ്പെടുന്ന ബിനോയ് എന്ന ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്ന കേസിലെ ഒന്നാം പ്രതിയാണ് വിനു വിക്രമന്.