അരുണാചലിൽ മലയാളികളുടെ മരണം: ആര്യയ്ക്ക് ഇമെയിൽ അയച്ച ആളെ തെരയുന്നു
Saturday, April 6, 2024 8:34 PM IST
തിരുവനന്തപുരം: അരുണാചലില്‍ മലയാളികളായ ദന്പതികളും യുവതിയും മരിച്ച നിലയിൽ കാണപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ആര്യയ്ക്ക് ഇമെയിൽ അയച്ചിരുന്ന ആളെ തേടി പോലീസ്. ആര്യയുടെ ലാപ്ടോപ്പ് പരിശോധിച്ചപ്പോഴാണ് ഡോണ്‍ ബോസ്കോ എന്ന ഐഡിയിലേക്ക് നടന്ന ആശയവിനിമയങ്ങളെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചത്. ഈ ഇമെയിൽ ആരുടേതാണെന്നാണ് പോലീസ് അന്വേഷിക്കുന്നത്.
ഡോൺബോസ്കോ എന്നത് നവീനോ ദേവീയോ ആണോയെന്നും അല്ലെങ്കിൽ പുറത്തു നിന്നുള്ള മറ്റാരെങ്കിലുമാണോയെന്നും അന്വേഷിക്കുന്നുണ്ട്. മരണത്തിന് എന്തുകൊണ്ട് അരുണാചൽ പ്രദേശ് തെരഞ്ഞെടുത്തുവെന്നും പോലീസിനെ കുഴയ്ക്കുന്നുണ്ട്.
കോട്ടയം മീടനം സ്വദേശികളും ദമ്പതികളുമായ നവീന്‍ (39), ദേവി (39), വട്ടിയൂര്‍ക്കാവ് മേലത്തുമേലെ സ്വദേശിനി ആര്യ നായര്‍ (27) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 2021 മുതലുള്ള ഇവരുടെ ഇമെയില്‍ രേഖകളാണ് പരിശോധിച്ചത്.