പ്ര​ള​യ​കാ​ല​ത്തെ നാ​യ​ക​ന്‍ വീ​ണ്ടും അ​റ​സ്റ്റി​ല്‍; ഇ​ത്ത​വ​ണ സ്വ​ര്‍​ണം ത​ട്ടി​യെ​ടു​ക്ക​ല്‍
പ്ര​ള​യ​കാ​ല​ത്തെ നാ​യ​ക​ന്‍ വീ​ണ്ടും അ​റ​സ്റ്റി​ല്‍; ഇ​ത്ത​വ​ണ സ്വ​ര്‍​ണം ത​ട്ടി​യെ​ടു​ക്ക​ല്‍
Saturday, April 6, 2024 2:43 PM IST
മ​ഞ്ചേ​രി: പ്ര​ള​യ​കാ​ല​​ത്ത് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി ശ്ര​ദ്ധേ​യ​നാ​യ പ​ര​പ്പ​ന​ങ്ങാ​ടി സ്വ​ദേ​ശി കെ.​പി. ജൈ​സ​ല്‍ വീ​ണ്ടും അ​റ​സ്റ്റി​ല്‍. ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ളം കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ന്ന സ്വ​ര്‍​ണം ത​ട്ടി​യെ​ടു​ക്ക​ല്‍ കേ​സി​ലാ​ണ് അ​റ​സ്റ്റ്.

നേ​ര​ത്തെ, താ​നൂ​ര്‍ തൂ​വ​ല്‍ തീ​രം ബീ​ച്ചിൽ യു​വാ​വി​നെ​യും ഒ​പ്പ​മു​ണ്ടാ​യ യു​വ​തി​യേ​യും ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടി​യെ​ന്ന കേ​സി​ല്‍ ജൈ​സ​ലി​നെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ശേ​ഷം, കൊ​ല്ല​ത്തെ ഒ​രു കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ ഇ​യാ​ള്‍ തി​രു​വ​ന​ന്ത​പു​ര​ത്ത് ജ​യി​ലി​ലാ​ണ്.

മാ​ര്‍​ച്ച് 12നാ​ണ് ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ളം കേ​ന്ദ്രീ​ക​രി​ച്ച് സ്വ​ര്‍​ണം ത​ട്ടി​യെ​ടു​ക്ക​ല്‍ ന​ട​ന്ന​ത്. സം​ഭ​വ​ത്തി​ലെ എ​ട്ടു​പ്ര​തി​ക​ളി​ല്‍ മൂ​ന്നു​പേ​ര്‍ പി​ടി​യി​ലാ​യി​രു​ന്നു. ഇ​വ​രു​ടെ പ​ക്ക​ല്‍​നി​ന്നും ല​ഭി​ച്ച വി​വ​രം പ്ര​കാ​ര​മാ​ണ് ജ​യി​ലി​ല്‍ നി​ന്ന് ജൈ​സ​ലി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. ക​രി​പ്പൂ​രി​ലെ​ത്തി​ച്ച ജൈ​സ​ലി​നെ തെ​ളി​വെ​ടു​പ്പ് പൂ​ര്‍​ത്തി​യാ​ക്കി മ​ഞ്ചേ​രി കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.


2018ലെ ​പ്ര​ള​യ കാ​ല​ത്ത് സ്ത്രീ​ക​ള്‍​ക്ക് തോ​ണി​യി​ല്‍ ക​യ​റാ​ന​യി മു​ട്ടോ​ളം വെ​ള്ള​ത്തി​ല്‍ സ്വ​യം കു​നി​ഞ്ഞി​രു​ന്ന് മു​തു​ക് ച​വി​ട്ടു​പ​ടി​യാ​ക്കി​ കൊടുത്താണ് ജൈ​സ​ല്‍ ശ്ര​ദ്ധ​നേ​ടി​യ​ത്. ഈ ​പ്ര​വ​ര്‍​ത്തി നി​മി​ത്തം സ​മൂ​ഹ​ത്തി​ന്‍റെ നാ​നാ​ഭാ​ഗ​ത്തു​നി​ന്നും അ​ഭി​ന​ന്ദ​ന​വും പി​ന്നീ​ട് വീ​ടും കാ​റു​മെ​ല്ലാം ജൈ​സസ​ലി​ന് ല​ഭി​ക്കു​ക​യു​ണ്ടാ​യി.
Related News
<