സിദ്ധാർഥന്റെ മരണം; "നേരറിയാൻ' സിബിഐ എത്തി
Friday, April 5, 2024 9:56 PM IST
കൊച്ചി: പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി ജെ.എസ്.സിദ്ധാർഥന്റെ മരണവുമയി ബന്ധപ്പെട്ട കേസ് അന്വേഷണത്തിന്റെ ഭാഗമായി സിബിഐ സംഘം കേരളത്തിലെത്തി.
എസ്പി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥന്റെ കീഴിലുള്ള സംഘമാണ് ഡൽഹിയിൽ നിന്ന് എത്തിയത്. സിബിഐ അന്വേഷണത്തിനുള്ള നടപടികൾ സർക്കാർ മനഃപൂർവം വൈകിപ്പിക്കുകയാണെന്നാരോപിച്ച് സിദ്ധാർഥന്റെ പിതാവ് ടി.ജയപ്രകാശ് കഴിഞ്ഞ ദിവസം ഹൈക്കോടതിയെ സമീപിച്ചിരുന്നു.
മാർച്ച് ഒന്പതിനാണ് സംസ്ഥാന സർക്കാർ കേസ് സിബിഐക്ക് വിട്ട് ഉത്തരവ് ഇറക്കിയത്. നിലവിൽ കേസ് അന്വേഷിക്കുന്ന കൽപ്പറ്റ ഡിവൈഎസ്പിയുമായി സിബിഐ സംഘം ചർച്ച നടത്തി.