ശശി തരൂരും വി. ജോയിയും ഇന്ന് പത്രിക സമർപ്പിക്കും
Wednesday, April 3, 2024 5:55 AM IST
തിരുവനന്തപുരം: തിരുവനന്തപുരം ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ശശി തരൂർ ഇന്നു നാമനിർദേശ പത്രിക സമർപ്പിക്കും. ഉച്ചകഴിഞ്ഞാണ് തരൂർ പത്രിക സമർപ്പിക്കുക.
ആറ്റിങ്ങലിലെ എൽഡിഎഫ് സ്ഥാനാർഥി വി. ജോയിയും ഇന്നു പത്രിക സമർപ്പിക്കും. രാവിലെ 11നാണ് അദ്ദേഹം പത്രിക സമർപ്പിക്കുന്നത്.
തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ നാളെ പത്രിക സമർപ്പിക്കും. ആറ്റിങ്ങലിലെ യുഡിഎഫ് സ്ഥാനാർഥി അടൂർ പ്രകാശും നാളെ നാമനിർദേശ പത്രിക സമർപ്പിക്കും.