പൂക്കോട് വെറ്ററിനറി സര്‍വകലാശാലയുടെ പുതിയ വിസിയായി ഡോ. കെ.എസ്. അനിൽ
Wednesday, March 27, 2024 3:56 PM IST
കൽപറ്റ: പൂക്കോട് വെറ്ററിനറി സർവകലാശാല വിസിയായി ഡോ. കെ.എസ്. അനിലിനെ നിയമിച്ചു. മണ്ണുത്തി വെറ്ററിനറി കോളജിലെ പ്രഫസറാണ് അനിൽ. മുൻ വിസി ഡോ. പി.സി. ശശീന്ദ്രൻ രാജിവച്ച ഒഴിവിലാണ് പുതിയ നിയമനം.
പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാർഥിയായിരുന്ന സിദ്ധാർഥന്റെ മരണത്തിൽ 33 വിദ്യാർഥികളുടെ സസ്പെൻഷൻ പിൻവലിച്ചതിനു പിന്നാലെ ഗവർണറുടെ കടുത്ത അതൃപ്തിയെ തുടർന്നാണ് ഡോ. പി.സി. ശശീന്ദ്രൻ രാജിവച്ചത്.
സിദ്ധാർഥന്റെ മരണത്തെ തുടർന്നുള്ള വിവാദങ്ങളിൽ മുൻ വിസി ഡോ. എം.ആർ. ശശീന്ദ്രനാഥിനെ നേരത്തെ ഗവർണർ സസ്പെൻഡ് ചെയ്തിരുന്നു.