ഇടുക്കിയില്‍ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ച് അപകടം; ഒരാള്‍ മരിച്ചു
Friday, March 22, 2024 9:16 AM IST
ഇടുക്കി: അണക്കരയില്‍ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ച് സ്കൂള്‍ ബസ് ജീവനക്കാരന് മരിച്ചു. അണക്കര സ്വദേശി തങ്കച്ചന് ആണ് മരിച്ചത്.
രാവിലെ സ്കൂളിലേക്ക് ബൈക്കില്‍ പോയപ്പോഴായിരുന്നു അപകടം. അണക്കരയില്‍നിന്ന് ചക്കുപള്ളത്തേക്ക് പോകുന്ന വഴിയിലാണ് പൊള്ളലേറ്റ് മരിച്ച നിലയില്‍ ഇയാളെ കണ്ടത്തിയത്.
തൊട്ടടുത്തുനിനിന്ന് ബൈക്കും കണ്ടെത്തിയിരുന്നു. ബൈക്ക് പൂര്‍ണമായും കത്തിയ നിലയിലാണ്.