മാപ്പ് പറയണം; ഇ.പിക്ക് വക്കീൽ നോട്ടീസ് അയച്ച് വി.ഡി.സതീശൻ
Thursday, March 21, 2024 6:21 PM IST
തിരുവനന്തപുരം: അപകീര്‍ത്തികരവും അവാസ്തവവുമായ പ്രസ്താവന നടത്തിയെന്ന് ആരോപിച്ച് ഇ.പി.ജയരാജന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ വക്കീൽ നോട്ടീസ് അയച്ചു.
അശ്ലീല വീഡിയോ ഇറക്കാൻ വി.ഡി.സതീശൻ വിദഗ്ധനാണെന്ന് കഴിഞ്ഞ ദിവസം എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ പറഞ്ഞിരുന്നു.
ഈ പ്രസ്താവന ഏഴ് ദിവസത്തിനകം പിന്‍വലിച്ച് ഇ.പി.ജയരാജന് പരസ്യമായി മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്ന് വി.ഡി.സതീശന് അയച്ച നോട്ടീസില്‍ പറയുന്നു.
തൃക്കാക്കരയിലെ സ്ഥാനാർഥിക്കെതിരെ അശ്ലീല വിഡിയോ ഇറക്കിയതിനു പിന്നിലും സ്വപ്ന സുരേഷിനെ ഉപയോഗിച്ച് മുഖ്യമന്ത്രിക്കെതിരെ വ്യാജ വാർത്ത ചമച്ചതിനു പിന്നിലും സതീശനാണെന്നും ജയരാജൻ പറഞ്ഞിരുന്നു.
ഹൈക്കോടതി അഭിഭാഷകന് അനൂപ് വി. നായര്‍ മുഖേനയാണ് വി.ഡി.സതീശൻ നോട്ടീസ് അയച്ചിരിക്കുന്നത്.