ഗേറ്റ് അടയ്ക്കുന്നിതിനിടെ ദേഹത്തു വീണു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
Wednesday, March 20, 2024 12:53 PM IST
ഏലൂർ: വീട്ടിലെ ഗേറ്റ് അടക്കുന്നതിനിടയിൽ ദേഹത്തുവീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ഏലൂർ വടശേരി വീട്ടിൽ ബെന്നിയുടെ ഭാര്യ ജോസ് മേരി (54) ആണ് മരിച്ചത്.
ഏലൂർ ഫെറിക്ക് സമീപം ഇന്നുരാവിലെയായിരുന്നു സംഭവം. ഭർത്താവ് പുറത്തേക്ക് പോയതിനു പിന്നാലെ ഗേറ്റ് അടയ്ക്കുന്നതിനിടെയാണ് മറിഞ്ഞുവീണത്.
ഉടൻതന്നെ മഞ്ഞുമ്മലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഏലൂർ വില്ലേജ് ഓഫീസിലെ താത്കാലിക ജീവനക്കാരിയായിരുന്നു ജോസ് മേരി.