യുപിയിൽ സഹോദരങ്ങളെ കഴുത്തറത്ത് കൊലപ്പെടുത്തി; പ്രതിയെ പോലീസ് വെടിവച്ചു കൊന്നു
Wednesday, March 20, 2024 4:04 AM IST
ലക്നോ: ഉത്തർപ്രദേശിൽ വീട്ടിൽ അതിക്രമിച്ചു കടന്ന അക്രമി രണ്ടു കുട്ടികളെ കഴുത്തറത്തു കൊലപ്പെടുത്തി. 12, എട്ട് വയസുള്ള സഹോദരങ്ങളാണ് കൊല്ലപ്പെട്ടത്.
ലക്നോവിലെ മണ്ഡി സമിതി പോലീസ് സ്റ്റേഷനു കീഴിലുള്ള ബുദൗണിലെ ബാബ കോളനിയിലാണ് സംഭവം. സംഭവത്തിൽ പ്രതിഷേധിച്ച ജനക്കൂട്ടം സമീപത്തെ കടയ്ക്ക് തീയിട്ടു. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം.
പ്രതിയെ പിടികൂടാൻ പോലീസ് ശ്രമിക്കുന്നതിനിടെ പ്രതി പോലീസിനു നേരെ വെടിയുതിർത്തു. ഏറ്റുമുട്ടലിൽ പ്രതി കൊല്ലപ്പെട്ടു.
ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. കുറ്റകൃത്യത്തെക്കുറിച്ചും പിന്നീട് നാട്ടുകാരുടെ പ്രതിഷേധത്തെക്കുറിച്ചും പോലീസിന് വിവരം ലഭിച്ചതായി ബുദൗൺ ജില്ലാ മജിസ്ട്രേറ്റ് മനോജ് കുമാർ പറഞ്ഞു. സമാധാനം നിലനിർത്താൻ അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്തു.