രാജീവ് ചന്ദ്രശേഖർ സ്വന്തം മണ്ഡലത്തിൽ പോകുന്നത് ഗൂഗിൾ മാപ്പിട്ട്: കെ.ബി. ഗണേഷ്കുമാർ
Friday, March 15, 2024 1:27 AM IST
തിരുവനന്തപുരം: കേന്ദ്രമന്ത്രിയും ബിജെപി സ്ഥാനാർഥിയുമായ രാജീവ് ചന്ദ്രശേഖരൻ ഗൂഗിൾ മാപ്പ് ഇട്ടാണ് സ്വന്തം മണ്ഡലത്തിൽ എത്തുന്നതെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ്കുമാർ.
യുഡിഎഫ് എംപിമാരെയും ഗണേഷ്കുമാർ അടച്ചാക്ഷേപിച്ചു. പാർലമെന്റിൽ മോദിക്കെതിരെ വിമർശിച്ചെന്ന് അവകാശപ്പെടുന്ന ടി.എൻ. പ്രതാപൻ എംപിക്ക് കോൺഗ്രസ് ഇത്തവണ സീറ്റ് നൽകാതെ ചവറ്റുകൊട്ടയിലെറിഞ്ഞെന്നാണ് പരിഹാസം.
എൽഡിഎഫിന്റെ 99 എംഎൽഎമാരെ ചലിപ്പിക്കാൻ ബിജെപിക്ക് കഴിയുമോയെന്ന് ഗണേഷ് കുമാർ ചോദിച്ചു. പണത്തിനു വഴങ്ങില്ല ഞങ്ങൾ, ഒറ്റക്കെട്ടാണ്. എൽഡിഎഫിൽ നിന്ന് ആരേയും കിട്ടില്ല. കിട്ടുന്നെങ്കിൽ അത് വല്ല കൂതറയുമാകും.
ഉമ്മൻ ചാണ്ടിയുടെ മകൻ എംഎൽഎ ആയതുകൊണ്ട് ഇപ്പോൾ ബിജെപിയിൽ പോകുന്നില്ല. അത് കഴിഞ്ഞാൽ അയാളും പോകുമെന്നാണ് താൻ കരുതുന്നത്. ബിജെപിക്ക് ആളെ പിടിച്ചു കൊടുക്കുന്ന പാർട്ടി ആയി കോൺഗ്രസ് മാറിയെന്നും ഗണേഷ്കുമാർ കൂട്ടിച്ചേർത്തു.