സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവിതരണം പൂര്‍ത്തിയായി
Thursday, March 7, 2024 8:42 PM IST
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ശമ്പളം നല്‍കിയെന്ന് ധനവകുപ്പ്.
അഞ്ചേകാല്‍ ലക്ഷത്തോളം ജീവനക്കാരുടെ ശമ്പളവിതരണമാണ് ഇന്ന് പൂര്‍ത്തിയായത്. അതേസമയം ട്രഷറി നിയന്ത്രണം നീക്കുന്നതില്‍ തീരുമാനമായില്ല. ആറാം ദിവസമാണു മുഴുവൻ ജീവനക്കാർക്കും ശമ്പളം വിതരണം ചെയ്യാൻ സാധിച്ചത്.
ട്രഷറിയിലെ എംപ്ലോയ് ട്രഷറി സേവിംഗ്സ് ബാങ്ക് (ഇടിഎസ്ബി) അക്കൗണ്ടിലെത്തുന്ന ശന്പളം അവിടെ നിന്നാണ് ജീവനക്കാരുടെ അക്കൗണ്ടിലെത്തുന്നത്. ഇടിഎസ്ബിലെ സാങ്കേതിക പ്രശ്നമാണ് ശന്പളം മുടങ്ങാൻ കാരണമെന്നാണ് ധനവകുപ്പ് പറഞ്ഞത്.
ശന്പളം മുടങ്ങിയതിനെതിരെ സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിലിന്റെ
നേതൃത്വത്തിൽ പ്രതിഷേധങ്ങൾ അരങ്ങേറിയിരുന്നു.