മ​സ്റ്റ​റിം​ഗ്; റേ​ഷ​ൻ ക​ട​ക​ളു​ടെ സ​മ​യം പു​നഃ​ക്ര​മീ​ക​രി​ച്ചു
മ​സ്റ്റ​റിം​ഗ്; റേ​ഷ​ൻ ക​ട​ക​ളു​ടെ  സ​മ​യം പു​നഃ​ക്ര​മീ​ക​രി​ച്ചു
Monday, March 4, 2024 9:31 PM IST
തി​രു​വ​ന​ന്ത​പു​രം: മ​സ്റ്റ​റിം​ഗ് ന​ട​ക്കു​ന്ന​തി​നാ​ല്‍ സം​സ്ഥാ​ന​ത്ത് റേ​ഷ​ന്‍ ക​ട​ക​ളു​ടെ സ​മ​യം പു​നഃ​ക്ര​മീ​ക​രി​ച്ചു. ഏ​ഴു ജി​ല്ല​ക​ളി​ൽ രാ​വി​ലെ​യും ഏ​ഴു ജി​ല്ല​ക​ളി​ൽ വൈ​കു​ന്നേ​ര​വു​മാ​ണ് റേ​ഷ​ൻ ക​ട​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ക. നാ​ളെ മു​ത​ല്‍ ശ​നി​യാ​ഴ്ച വ​രെ​യാ​ണ് ക്ര​മീ​ക​ര​ണം.

തി​രു​വ​ന​ന്ത​പു​രം മു​ത​ല്‍ എ​റ​ണാ​കു​ളം വ​രെ​യു​ള്ള ഏ​ഴു ജി​ല്ല​ക​ളി​ല്‍ ചൊ​വ്വ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ല്‍ രാ​വി​ലെ എ​ട്ടു മു​ത​ൽ ഒ​ന്നു​വ​രെ​യും ബു​ധ​ന്‍, ശ​നി ദി​വ​സ​ങ്ങ​ളി​ല്‍ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു മു​ത​ൽ ഏ​ഴു​വ​രെ​യു​മാ​ണ് റേ​ഷ​ൻ ക​ട​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ക.

തൃ​ശൂ​ര്‍ മു​ത​ല്‍ കാ​സ​ര്‍​ഗോ​ഡ് വ​രെ​യു​ള്ള ഏ​ഴ് ജി​ല്ല​ക​ളി​ല്‍ ബു​ധ​ന്‍, ശ​നി ദി​വ​സ​ങ്ങ​ളി​ല്‍ രാ​വി​ലെ എ​ട്ടു മു​ത​ൽ ഒ​ന്നു​വ​രെ​യും ചൊ​വ്വ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ല്‍ ഉ​ച്ച​യ്ക്ക് ര​ണ്ടു മു​ത​ൽ ഏ​ഴു​വ​രെ​യു​മാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ക.

മ​സ്റ്റ​റിം​ഗ് ന​ട​ക്കു​ന്ന​തി​നാ​ൽ സെ​ർ​വ​ർ ഓ​വ​ർ​ലോ​ഡ് ഒ​ഴി​വാ​ക്കു​ന്ന​തി​നും റേ​ഷ​ൻ വി​ത​ര​ണം ത്വ​രി​ത​പ്പെ​ടു​ത്തു​ന്ന​തി​നു​മാ​ണ് പു​തി​യ ക്ര​മീ​ക​ര​ണ​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ശി​വ​രാ​ത്രി ദി​ന​മാ​യ മാ​ര്‍​ച്ച് എ​ട്ടി​ന് റേ​ഷ​ൻ ക​ട​ക​ൾ​ക്ക് അ​വ​ധി​യാ​യി​രി​ക്കും.
Related News
<