ഏ​ഴി​ന് റേ​ഷ​ന്‍ ക​ട​ക​ള്‍ അ​ട​ച്ചി​ടും; പ്ര​തി​ഷേ​ധ മാ​ര്‍​ച്ചും ധ​ര്‍​ണ​യും ന​ട​ത്തും
ഏ​ഴി​ന് റേ​ഷ​ന്‍ ക​ട​ക​ള്‍ അ​ട​ച്ചി​ടും;  പ്ര​തി​ഷേ​ധ മാ​ര്‍​ച്ചും ധ​ര്‍​ണ​യും ന​ട​ത്തും
Monday, March 4, 2024 8:54 PM IST
തി​രു​വ​ന​ന്ത​പു​രം: വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് റേ​ഷ​ന്‍ ഡീ​ലേ​ഴ്‌​സ് കോ- ​ഓ​ര്‍​ഡി​നേ​ഷ​ന്‍ സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഏ​ഴി​ന് സം​സ്ഥാ​ന വ്യാ​പ​ക​മാ​യി റേ​ഷ​ന്‍ ക​ട​ക​ള്‍ അ​ട​ച്ചി​ടും.

പ്ര​തി​ഷേ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ സം​സ്ഥാ​ന കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് പ്ര​തി​ഷേ​ധ മാ​ര്‍​ച്ചും ധ​ര്‍​ണ​യും ന​ട​ത്തു​മെ​ന്ന് റേ​ഷ​ന്‍ ഡീ​ലേ​ഴ്‌​സ് കോ-​ഓ​ഡി​നേ​ഷ​ന്‍ നേ​താ​ക്ക​ള്‍ അ​റി​യി​ച്ചു.

ക്ഷേ​മ​നി​ധി​യി​ല്‍ സ​ര്‍​ക്കാ​ര്‍ വി​ഹി​തം ഉ​റ​പ്പാ​ക്കു​ക, ബോ​ര്‍​ഡു​ക​ളു​ടെ ക്ഷേ​മ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ഫ​ണ്ട് ക​ണ്ടെ​ത്തു​ന്ന​തി​ന്ന് ആ​വ​ശ്യ​മാ​യ ക​ര്‍​മ്മ​പ​ദ്ധ​തി​ക​ള്‍ ന​ട​പ്പി​ലാ​ക്കി കൊ​ണ്ട് ക്ഷേ​മ​നി​ധി​യെ സം​ര​ക്ഷി​ക്കു​ക.

പെ​ന്‍​ഷ​ന്‍ 5000 രൂ​പ​യാ​യും മ​റ്റു ക്ഷേ​മ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു​ള്ള ധ​ന​സ​ഹാ​യ​ങ്ങ​ളും വ​ര്‍​ധി​പ്പി​ക്കു​ക, ആ​രോ​ഗ്യ ഇ​ന്‍​ഷ്വ​റ​ന്‍​സ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചാ​ണ് സ​മ​രം ന​ട​ത്തു​ന്ന​തെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.
Related News
<