കള്ളപ്പണം വെളുപ്പിക്കൽ കേസ്; മാധ്യമപ്രവർത്തകൻ ഉപേന്ദ്ര റായിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി
Tuesday, February 27, 2024 3:13 AM IST
ന്യൂഡൽഹി: 2018ലെ കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകൻ ഉപേന്ദ്ര റായിയുടെയും മറ്റ് ചിലരുടെയും നോയിഡയിലെ ഫ്ളാറ്റുകളും 2.18 കോടി രൂപയുടെ ബാങ്ക് നിക്ഷേപങ്ങളും കണ്ടുകെട്ടിയതായി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് തിങ്കളാഴ്ച അറിയിച്ചു.
ഹിന്ദി വാർത്താ ചാനലായ ഭാരത് എക്സ്പ്രസിന്റെ സിഎംഡിയും എഡിറ്റർ-ഇൻ-ചീഫുമാണ് റായ്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം (പിഎംഎൽഎ) പ്രകാരം ഈ സ്വത്തുക്കൾ കണ്ടുകെട്ടാൻ താൽക്കാലിക ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.
പ്രതിയായ ഉപേന്ദ്ര റായിയുടെ ഉടമസ്ഥതയിലുള്ള സ്ഥാവര സ്വത്തുക്കൾ ഉത്തർപ്രദേശിലെ നോയിഡയിൽ ഫ്ലാറ്റുകളുടെ രൂപത്തിലാണ്. ജംഗമ സ്വത്തുക്കൾ സ്ഥിരനിക്ഷേപങ്ങളായും (എഫ്ഡി) സേവിംഗ്സ് അക്കൗണ്ടിലെ ബാലൻസുമാണ്. ഇഡി പ്രസ്താവനയിൽ പറഞ്ഞു.
കേസിൽ, 2018 മേയിൽ ഉപേനന്ദ്ര റായിയെ ആദ്യം സിബിഐയും പിന്നീട് ഇഡിയും അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് അദ്ദേഹത്തിന് ജാമ്യം ലഭിച്ചു. ഈ കേസിൽ 2018ൽ 26.65 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടുകയും ആ വർഷം രണ്ട് കുറ്റപത്രങ്ങൾ സമർപ്പിക്കുകയും ചെയ്തിരുന്നു.