മൂന്നാം ഊഴം ജൂണില്‍ തുടങ്ങുമെന്ന് നരേന്ദ്രമോദി
Monday, February 26, 2024 10:15 PM IST
ന്യൂഡൽഹി: മൂന്നാംവട്ടവും കേന്ദ്രത്തിൽ ബിജെപി അധികാരത്തിലെത്തുമെന്ന് പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.
തന്റെ നേതൃത്വത്തിലുള്ള മൂന്നാം എൻഡിഎ സര്‍ക്കാർ ജൂൺ മുതൽ പ്രവർത്തനം ആരംഭിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. റെയില്‍വേ അടിസ്ഥാനസൗകര്യ വികസനപദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യ ഇപ്പോള്‍ വലിയ സ്വപ്നങ്ങള്‍ കാണുകയും അതു സാക്ഷാത്കരിക്കാന്‍ രാവും പകലും പ്രയത്നിക്കുകയും ചെയ്യുന്നു. കഴിഞ്ഞ പത്തുവർഷമായി പടുത്തുയർത്തിയ പുതിയ ഇന്ത്യ ജനങ്ങൾ കണ്ടതാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
അടുത്ത ആയിരം വർഷത്തേക്കുള്ള വലിയ വികസന പദ്ധതികള്‍ക്കു സർക്കാരിന്റെ മൂന്നാംഘട്ടത്തിൽ തുടക്കം കുറിക്കുമെന്ന് മോദി പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി 370 സീറ്റുകളിൽ ജയിക്കുമെന്ന് പ്രധാനമന്ത്രി നേരത്തേ പറഞ്ഞിരുന്നു.