മും​ബൈ: പ്ര​ശ​സ്ത സം​വി​ധാ​യ​ക​നും തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യ കു​മാ​ര്‍ സാ​ഹനി അ​ന്ത​രി​ച്ചു. 83 വ​യ​സാ​യി​രു​ന്നു. മാ​യാദ​ർ​പ്പ​ൺ, ഖ​യാ​ൽ ഗാ​ഥാ, ത​രം​ഗ്, ക​സ്ബ തു​ട​ങ്ങി​യ​വ ശ്ര​ദ്ധേ​യ ചി​ത്ര​ങ്ങ​ളാ​ണ്. സം​വി​ധാ​യ​ക​നു പു​റ​മേ അ​ധ്യാ​പ​ക​ൻ, എ​ഴു​ത്തു​കാ​ര​ൻ എ​ന്നീ നി​ല​ക​ളി​ലും ശ്ര​ദ്ധേ​യ​നാ​ണ്.

1940 ഡി​സം​ബ​ര്‍ ഏ​ഴി​ന് സി​ന്ധ് മേ​ഖ​ല​യി​ലെ ല​ര്‍​ക്കാ​ന​യി​ലാ​ണ് ജ​ന​നം. ഇ​ന്ത്യാ വി​ഭ​ജ​ന​ത്തി​ന് ശേ​ഷം കു​ടും​ബ​സ​മേ​തം മും​ബൈ​യി​ലേ​യ്ക്ക് താ​മ​സം മാ​റ്റു​ക​യാ​യി​രു​ന്നു.

പൂ​നെ ഫി​ലിം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ നി​ന്നും പ​ഠി​ച്ചി​റ​ങ്ങി​യ സാ​ഹനി പ്ര​ശ​സ്ത സം​വി​ധാ​യ​ക​ൻ ഋ​ത്വി​ക് ഘ​ട്ട​ക്കി​ന്‍റെ പ്രി​യ​പ്പെ​ട്ട ശി​ഷ്യ​ന്മാ​രി​ൽ ഒ​രാ​ളാ​യി​രു​ന്നു. 1972ൽ ​ഒ​രു​ക്കി​യ മാ​യാദ​ർ​പ്പൺ മി​ക​ച്ച ഹി​ന്ദി ചി​ത്ര​ത്തി​നു​ള്ള ദേ​ശീ​യ പു​ര​സ്കാ​രം നേ​ടി.

1989ൽ ​ഖാ​യ​ൽ ഗാ​ഥ​യും 1991ൽ ​ഭ​വ​ന​ത​ര​ണ​യും സാ​ഹനി ഒ​രു​ക്കി. 1997ൽ ​ര​ബീ​ന്ദ്ര​നാ​ഥ് ടാ​ഗോ​റിന്‍റെ ഛാർ ​അ​ധ്യാ​യ് എ​ന്ന നോ​വ​ലി​നെ കു​മാ​ർ സാ​ഹനി ച​ല​ച്ചി​ത്ര​മാ​ക്കി. ഒ​ഡീ​സി ന​ർ​ത്ത​കി ന​ന്ദി​നി ഘോ​ഷാ​ലാ​യി​രു​ന്നു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച​ത്.