പൂ​നെ: സ്ഥാ​പ​ക അം​ഗ​ത്തി​ൽ​നി​ന്നു പാ​ർ​ട്ടി​യെ ത​ട്ടി​യെ​ടു​ത്ത രീ​തി തെ​റ്റാ​ണെ​ന്നും പാ​ർ​ട്ടി​യും ചി​ഹ്ന​വും തി​രി​കെ ന​ൽ​ക​ണ​മെ​ന്നും എ​ൻ​സി​പി-​ശ​ര​ദ്ച​ന്ദ്ര പ​വാ​ർ നേ​താ​വ് സു​പ്രി​യ സു​ലെ. രാ​ജ്യ​ത്ത് ജ​നാ​ധി​പ​ത്യ​മു​ണ്ട്, ഇ​ത് തെ​റ്റാ​ണെ​ന്നും സു​ലെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് പ​റ​ഞ്ഞു.

അ​തേ​സ​മ​യം ശ​ര​ദ് പ​വാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള എ​ൻ​സി​പി വി​ഭാ​ഗ​ത്തി​ന് ‘നാ​ഷ​ണ​ലി​സ്റ്റ് കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി -ശ​ര​ദ്ച​ന്ദ്ര പ​വാ​ർ’ എ​ന്ന പേ​ര് അ​നു​വ​ദി​ച്ച ഫെ​ബ്രു​വ​രി ഏ​ഴി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വ് ഇ​നി​യൊ​രു​ത്ത​വ് ഉ​ണ്ടാ​കു​ന്ന​തു​വ​രെ നി​ല​നി​ൽ​ക്കു​മെ​ന്ന് സു​പ്രീം​കോ​ട​തി വ്യ​ക്ത​മാ​ക്കി.

മ​ഹാ​രാ​ഷ്ട്ര ഉ​പ​മു​ഖ്യ​മ​ന്ത്രി അ​ജി​ത് പ​വാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​ഭാ​ഗ​ത്തെ യ​ഥാ​ർ​ഥ എ​ൻ​സി​പി​യാ​യി അം​ഗീ​ക​രി​ച്ചു​കൊ​ണ്ടു​ള്ള ഫെ​ബ്രു​വ​രി ആ​റി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​നെ​തി​രെ ശ​ര​ദ് പ​വാ​ർ വി​ഭാ​ഗം ന​ൽ​കി​യ ഹ​ർ​ജി​യി​ൽ മ​റു​വി​ഭാ​ഗ​ത്തി​ന്‍റെ പ്ര​തി​ക​ര​ണ​വും കോ​ട​തി തേ​ടി.

ജ​സ്റ്റീ​സു​മാ​രാ​യ സൂ​ര്യ​കാ​ന്ത്, കെ.​വി. വി​ശ്വ​നാ​ഥ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ചാ​ണ് കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പ് ചി​ഹ്നം ആ​വ​ശ്യ​പ്പെ​ട്ട് ശ​ര​ദ് പ​വാ​ർ വി​ഭാ​ഗ​ത്തി​നു തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ സ​മീ​പി​ക്കാ​മെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.