സെനറ്റ് തര്‍ക്കം; മന്ത്രി ബിന്ദുവിനെതിരേ നടപടി ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് പരാതി
Sunday, February 18, 2024 3:55 PM IST
തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസമന്ത്രി ആര്.ബിന്ദുവിനെതിരേ നടപടി ആവശ്യപ്പെട്ട് കേരള സര്‍വകലാശാല സെനറ്റിലെ 11 നോമിനികള്‍ ഗവര്‍ണര്‍ക്ക് പരാതി നല്കി. ഗവര്‍ണറുടെ നോമിനികളാണ് പരാതി നല്‍കിയത്.
കേരള സെനറ്റ് യോഗത്തില്‍ അധ്യക്ഷത വഹിച്ചുകൊണ്ട് മന്ത്രി അധികാര ദുര്‍വിനിയോഗം നടത്തിയെന്നാണ് പരാതി. സര്‍വകലാശാല ചട്ടങ്ങള്‍ മറികടന്നുകൊണ്ടാണ് മന്ത്രി പ്രവര്‍ത്തിച്ചത്. സംഭവത്തില്‍ അന്വേഷണം വേണമെന്നും യോഗം അസ്ഥിരപ്പെടുത്തണമെന്നും ആവശ്യപ്പെട്ടാണ് പരാതി.
ഇന്ന് നോമിനികളുമായി ഗവര്‍ണര്‍ കൂടിക്കാഴ്ച നടത്തിയപ്പോഴാണ് ഇവര്‍ പരാതി ഉന്നയിച്ചത്. സെനറ്റ് യോഗവുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ വിസിയോടും ഗവര്‍ണര്‍ വിശദീകരണം തേടി.