ക്രിമിനല്‍ പരാമര്‍ശം; ഗവര്‍ണര്‍ക്ക് മറുപടിയില്ലെന്ന് മന്ത്രി ബിന്ദു
Sunday, February 18, 2024 2:06 PM IST
കോഴിക്കോട്: ക്രിമിനല്‍ പരാമര്‍ശത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മറുപടിയില്ലെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ആര്.ബിന്ദു. ഗവര്‍ണര്‍ എല്ലാവരെയും ക്രിമിനലായി ചിത്രീകരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.
ഗവര്‍ണറോട് മറുപടി പറഞ്ഞ് തന്റെ നിലവാരം കളയില്ല. ബോധപൂര്‍വമായ വിവാദങ്ങള്‍ സൃഷ്ടിക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. വിവാദങ്ങളുടെ പിന്നാലെ പോകാന്‍ തനിക്ക് സമയമില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കേരള സര്‍വകലാശാല സെനറ്റ് തര്‍ക്കവുമായി ബന്ധപ്പെട്ടാണ് ആര്.ബിന്ദുവിനെതിരേ ഗവർണർ ക്രിമിനൽ പരാമർശം നടത്തിയത്. ക്രിമിനലുകളോട് മറുപടി പറയാന്‍ താന്‍ ഇല്ല എന്നായിരുന്നു ഗവര്‍ണറുടെ പ്രതികരണം.
മന്ത്രിക്ക് സെനറ്റ് യോഗത്തില്‍ പങ്കെടുക്കാന്‍ അധികാരമില്ല. ചട്ടലംഘനത്തെ നിയമപരമായി നേരിടുമെന്നും ഗവര്‍ണര്‍ പറഞ്ഞിരുന്നു.