കോ​ഴി​ക്കോ​ട്: പാ​ല​ക്കാ​ട് സ്വ​ദേ​ശി​നി​യാ​യ പ​ത്താം ക്ലാ​സു​കാ​രി​യു​ടെ വ​യ​റ്റി​ല്‍​നി​ന്നു ര​ണ്ടു കി​ലോ ഭാ​ര​മു​ള്ള ഭീ​മ​ന്‍ മു​ടി​ക്കെ​ട്ട് നീ​ക്കം ചെ​യ്തു.

വ​യ​റ്റി​ൽ ചെ​റി​യ മു​ഴ​യും വി​ള​ര്‍​ച്ച​യും ഭ​ക്ഷ​ണ​ത്തോ​ടു​ള്ള വി​മു​ഖ​ത​യു​മാ​യി​ട്ടാ​ണ് പെ​ൺ​കു​ട്ടി കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ തേ​ടി​യ​ത്. തു​ട​ർ​ന്നു സ്‌​കാ​നിം​ഗ് ന​ട​ത്തി​യ​പ്പോ​ള്‍ ത​ന്നെ ട്രൈ​ക്കോ ബി​സ​യ​ര്‍ എ​ന്ന രോ​ഗാ​വ​സ്ഥ​യാ​ണെ​ന്ന് സം​ശ​യം തോ​ന്നി​യെ​ങ്കി​ലും എ​ന്‍​ഡോ​സ്‌​കോ​പ്പി​യി​ലൂ​ടെ​യാ​ണ് സ്ഥി​രീ​ക​രി​ച്ച​ത്.

തു​ട​ർ​ന്ന് സ​ര്‍​ജ​റി വി​ഭാ​ഗം പ്ര​ഫ​സ​ർ ഡോ. ​വൈ. ഷാ​ജ​ഹാ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മു​ടി​ക്കെ​ട്ട് നീ​ക്കം ചെ​യ്യു​ന്ന​തി​നു​ള്ള അ​ത്യ​പൂ​ര്‍​വ ശ​സ്ത്ര​ക്രി​യ ന​ട​ത്തി പു​റ​ത്തെ​ടു​ത്തു.

ക​ടി​ക്കു​ക​യും, വി​ര​ലി​ൽ ചു​റ്റി വി​ഴു​ങ്ങു​ക​യും ചെ​യ്ത മു​ടി ആ​മാ​ശ​യ​ത്തി​നു​ള്ളി​ല്‍ കെ​ട്ടു​പി​ണ​ഞ്ഞ് കി​ട​ക്കു​ക​യാ​യി​രു​ന്നു. ചെ​റു​കു​ട​ലി​ലേ​ക്ക് ഇ​വ എ​ത്തു​ന്ന അ​വ​സ്ഥ​യി​ലേ​ക്കു മാ​റു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ചി​കി​ത്സ തേ​ടി​യ​ത്.

ആ​ശു​പ​ത്രി​യി​ല്‍ എ​ത്തു​ന്ന​തു​വ​രെ കു​ട്ടി​യു​ടെ രോ​ഗ​ത്തെ കു​റി​ച്ച് മാ​താ​പി​താ​ക്ക​ള്‍​ക്കും ധാ​ര​ണ​യു​ണ്ടാ​യി​രു​ന്നി​ല്ല. വ​ർ​ഷ​ങ്ങ​ൾ കൊ​ണ്ട് ക​ടി​ച്ചു വ​യ​റ്റി​ലെ​ത്തി​യ ത​ല​മു​ടി​ക്കെ​ട്ട് 15 സെ​ന്‍റി​മീ​റ്റ​ര്‍ വീ​തി​യി​ലും 30 സെ​ന്‍റി​മീ​റ്റ​ര്‍ നീ​ള​ത്തി​ലു​മാ​ണ് ആ​മാ​ശ​യ​ത്തി​ല്‍ ചു​റ്റി​പ്പി​ണ​ഞ്ഞ് കി​ട​ന്നി​രു​ന്ന​ത്.