റാ​ഞ്ചി: കോ​ൺ​ഗ്ര​സി​നു ഭ​ര​ണം കി​ട്ടി​യാ​ൽ രാ​ജ്യ​ത്ത് ജാ​തി സെ​ൻ​സ​സ് ന​ട​പ്പാ​ക്കു​മെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി. ഭാ​ര​ത് ജോ​ഡോ ന്യാ​യ് യാ​ത്ര​യു​ടെ ഭാ​ഗ​മാ​യി റാ​ഞ്ചി​യി​ൽ ന​ട​ത്തി​യ പൊ​തു​സ​മ്മേ​ള​ന​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

രാ​ജ്യ​ത്തെ പൊ​തു​മേ​ഖ​ല​യെ കേ​ന്ദ്ര​സ​ർ​ക്കാ​ർ കൊ​ല്ലു​ക​യാ​ണ്. അ​വ സ്വ​കാ​ര്യ​വ​ത്‌​ക​രി​ച്ച് അ​ദാ​നി​ക്ക് കൈ​മാ​റു​ക​യാ​ണ്. ഇ​ത് കോ​ൺ​ഗ്ര​സ് അ​വ​സാ​നി​പ്പി​ക്കും. നി​ല​വി​ലു​ള്ള നി​യ​മ​പ്ര​കാ​രം പ​രാ​വ​ധി സം​വ​ര​ണ​മെ​ന്ന​ത് 50 ശ​ത​മാ​ന​മാ​ണ് ഈ ​പ​രി​ധി അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ എ​ടു​ത്തു​ക​ള​യും പി​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ളു​ടെ സം​വ​ര​ണം കു​റ​യ്‌​ക്കി​ല്ലെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു.

ദ​ളി​ത് വി​ഭാ​ഗ​ക്കാ​ർ, ഗോ​ത്ര​വ​ർ​ഗ​ക്കാ​ർ, ഒ​ബി​സി വി​ഭാ​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യ്‌​ക്ക് അ​വ​രു​ടെ അ​വ​കാ​ശ​ങ്ങ​ൾ ഉ​റ​പ്പാ​ക്കും. സാ​മൂ​ഹി​ക സാ​മ്പ​ത്തി​ക അ​നീ​തി ഒ​ഴി​വാ​ക്കും. ജാ​തി​സെ​ൻ​സ​സി​നെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യാ​ണ് എ​തി​ർ​ക്കു​ന്ന​തെ​ന്നും രാ​ഹു​ൽ ത​ന്‍റെ പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു.