ഭാഗ്യശാലിയെ കണ്ടെത്തി; ക്രിസ്മസ് -പുതുവത്സര ബമ്പറടിച്ചത് പോണ്ടിച്ചേരിയിലെ ബിസിനസുകാരന്
Friday, February 2, 2024 3:07 PM IST
തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ക്രിസ്മസ് -പുതുവത്സര ബമ്പറിന്റെ ഒന്നാം സമ്മാനത്തിന് അര്‍ഹനായ ഭാഗ്യശാലിയെ കണ്ടെത്തി. പോണ്ടിച്ചേരി സ്വദേശിയായ 33 വയസുകാരനായ ബിസുനസുകാരനാണ് സമ്മാനത്തിന് അര്‍ഹനായത്.
ടിക്കറ്റുമായി ഇയാള്‍ ലോട്ടറി ഡയറക്ട്രേറ്റിലെത്തി. XC 224091 എന്ന നമ്പറിനാണ് 20 കോടിയുടെ ഒന്നാം സമ്മാനം ലഭിച്ചത്. കഴിഞ്ഞ മാസം 24ന് തന്നെ നറുക്കെടുപ്പ് നടന്നെങ്കിലും ദിവസങ്ങള്‍ക്ക് ശേഷമാണ് ഇയാള്‍ ടിക്കറ്റ് മാറാനെത്തിയത്.
പാലക്കാടുള്ള വിൻസ്റ്റാർ ലോട്ടറി ഏജൻസി ഉടമ പി. ഷാജഹാൻ വിറ്റ ടിക്കറ്റിനാണ് ബംപർ അടിച്ചത്. തിരുവനന്തപുരത്തുള്ള ഏജന്റ് ദൊരൈരാജാണ് പാലക്കാട്ടെ ഏജൻസിയിൽനിന്ന് ടിക്കറ്റ് വാങ്ങിയത്. ദൊരൈരാജിന്റെ തിരുവനന്തപുരത്തുള്ള ലോട്ടറിക്കടയിൽ നിന്നാണ് ഒന്നാം സമ്മാനത്തിന് അർഹമായ ടിക്കറ്റ് വാങ്ങിയത്.
ഇവിടെനിന്ന് ടിക്കറ്റെടുത്തവരിൽ അധികവും കേരളത്തിന് പുറത്തുനിന്ന് ഉള്ളവരായിരുന്നു.