ജപ്പാനിൽ റൺവേയിൽ വിമാനങ്ങളുടെ ചിറകറ്റം തമ്മിലുരസി; ആളപായമില്ല
Thursday, February 1, 2024 4:00 PM IST
ടോക്യോ: ജപ്പാനിൽ റൺവേയിൽ വിമാനങ്ങളുടെ ചിറകറ്റം തമ്മിലുരസി. ഇന്നു രാവിലെ ഒസാക്കയിലെ ഇറ്റാമി വിമാനത്താവളത്തിന്റെ ആഭ്യന്തര ടെർമിനലിലാണ് സംഭവം. ഓൾ നിപ്പോൺ എയർവേയ്സിന്റെ രണ്ടു യാത്രാവിമാനങ്ങളാണ് അപകടത്തിൽപെട്ടത്.
അതേസമയം യാത്രക്കാർക്കോ ജീവനക്കാർക്കോ പരിക്കേറ്റിട്ടില്ലെന്ന് പ്രാദേശിക മാധ്യമങ്ങൾ അറിയിച്ചു.
ഈ വർഷം തുടക്കം മുതൽ ജാപ്പനീസ് വിമാനങ്ങളും വിമാനത്താവളങ്ങളും ഉൾപ്പെട്ട അപകടങ്ങളുടെ ഏറ്റവും പുതിയതാണ് ഈ സംഭവം. ജനുവരി രണ്ടിന് ഹനേഡ വിമാനത്താവളത്തിൽ ജപ്പാൻ എയർലൈൻസ് വിമാനവും കോസ്റ്റ് ഗാർഡിന്റെ ചെറുവിമാനവും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ചുപേർ മരിച്ചിരുന്നു.