കൊല്ലുമെന്ന് ഭീഷണി: ഗിരീഷിനെതിരേ പരാതി നല്കി മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍
Wednesday, January 31, 2024 12:22 PM IST
പത്തനംതിട്ട: റോബിന് ബസ് നടത്തിപ്പുകാരന് ഗിരീഷിനെതിരേ പരാതി നല്കി മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍. എഎംവിഐമാരായ രണ്ട് പേരാണ് ഇയാൾക്കെതിരേ പത്തനംതിട്ട എസ്പിക്ക് പരാതി നല്‍കിയത്. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.
പരാതിയെ തുടര്‍ന്ന് ഗിരീഷിനോട് ബുധനാഴ്ച എസ്പി ഓഫീസില്‍ ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം, പരാതി വ്യാജമാണെന്നും കോടതിയില്‍ തുടര്‍ച്ചയായി തോല്ക്കുന്നതിന്റെ പ്രതികാരമാണിതെന്നും ഗിരീഷ് പ്രതികരിച്ചു.
മോട്ടോര്‍ വാഹനവകുപ്പിന്റെ തുടര്‍ച്ചയായ പരിശോധനയ്ക്കും ബസ് പിടിച്ചെടുക്കലിനുമെതിരേ റോബിന് ബസ് ഉടമ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹര്‍ജിയുടെ പശ്ചാത്തലത്തില്‍ സത്യവാംഗ്മൂലം സമര്‍പ്പിക്കാന്‍ ഗതാഗത സെക്രട്ടറിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.