സെൻസസ് സർവയർമാരെന്ന വ്യാജേന വീട്ടിലെത്തി മോഷണം; പണവും സ്വർണവും നഷ്ടപ്പെട്ടു
Wednesday, January 31, 2024 4:47 AM IST
അമരാവതി: മഹാരാഷ്ട്രയിൽ സെൻസസ് സർവയർമാരെന്ന വ്യാജേനയെത്തി ഒരു വീട്ടിൽ നിന്നും വിലപിടിപ്പുള്ള വസ്ത്തുക്കളും സ്വർണവും മോഷ്ടിച്ചതായി പരാതി. അമരാവതിയിലെ രതി നഗറിലുള്ള അപ്പാർട്ട്മെന്റിലാണ് സംഭവം.
സംഭവസമയം വീട്ടിൽ ഒരു സ്ത്രീമാത്രമാണ് ഉണ്ടായിരുന്നത്. തങ്ങൾ സെൻസസ് എടുക്കാൻ വന്നവരാണെന്നും ആധാർ കാർഡ് കാണിക്കണമെന്നും ഈ സ്ത്രീയോട് മോഷ്ടാക്കൾ ആവശ്യപ്പെട്ടു.
സ്ത്രീ അകത്തു കടന്നപ്പോൾ മോഷ്ടാക്കൾ വീട്ടിൽ അതിക്രമിച്ചു കയറി അവരെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയതിന് ശേഷം മോഷണം നടത്തുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. കുടുംബത്തിന്റെ പരാതിയന്മേൽ പോലീസ് അന്വേഷണം നടത്തുന്നുണ്ട്.