വിളക്കൊടി പഞ്ചായത്ത് ഭരണം ഇനി എൽഡിഎഫിന്
Thursday, January 25, 2024 5:18 PM IST
കൊല്ലം: വിളക്കൊടി പഞ്ചായത്ത് ഭരണം യുഡിഎഫിന് നഷ്ടമായി. കോണ്‍ഗ്രസ് വിമതയെ മുൻ നിർത്തിയാണ് പഞ്ചായത്തിന്റെ ഭരണം എൽഡിഎഫ് പിടിച്ചെടുത്തത്.
കോണ്‍ഗ്രസ് വിമതയായാ ശ്രീകലയാണ് എൽഡിഎഫ് പിന്തുണയോടെ പഞ്ചായത്ത് അധ്യക്ഷയാകുക. ആകെ 20 വോട്ടുകളിൽ പത്ത് വോട്ടുകൾ ശ്രീകലയ്ക്ക് ലഭിച്ചു.
കോണ്‍ഗ്രസ് സ്ഥാനാർഥിക്ക് എട്ട് വോട്ടുകളാണ് ലഭിച്ചത്. ബിജെപി അംഗം വോട്ടെടുപ്പിൽ പങ്കെടുത്തില്ല. കോണ്‍ഗ്രസ് സ്ഥാനാർഥിക്ക് ലഭിച്ച വോട്ടുകളിൽ ഒന്ന് അസാധുവായതും കോണ്‍ഗ്രസിനെ വെട്ടിലാക്കി.