വ്യക്തിപരമായി അതിക്ഷേപിച്ചു; സാബു ജേക്കബിനെതിരേ പരാതിയുമായി എംഎൽഎ
Tuesday, January 23, 2024 5:35 PM IST
കൊച്ചി: വ്യക്തിപരമായ അതിക്ഷേപം നടത്തിയെന്ന് ചൂണ്ടിക്കാട്ടി ട്വന്റി-20 ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബിനെതിരേ പരാതി. കുന്നത്തുനാട് എംഎൽഎ പി.വി. ശ്രീനിജിനാണ് പോലീസിൽ പരാതി നൽകിയത്.
പാർട്ടി പരിപാടിക്കിടെ സാബു എംഎൽഎയ്ക്കെതിരേ വ്യക്തിപരമായ പരാമർശങ്ങൾ നടത്തി എന്നാണ് പരാതി. ട്വന്റി-20 മഹാ സമ്മേളന വേദിയിലാണ് എംഎൽഎയെ സാബു വൃത്തികെട്ട ജന്തു എന്ന് അതിക്ഷേപിച്ചതായി പരാതി.
വിഷയത്തിൽ പട്ടിക ജാതി പട്ടിക വർഗ പീഡന നിരോധന നിയമ പ്രകാരം കേസെടുക്കണമെന്ന് ശ്രീനിജിൻ ആവശ്യപ്പെട്ടു. സാബുവിന്റെ പരാമർശത്തിന് പിന്നാലെ മൂന്ന് പരാതികളാണ് പോലീസിന് ലഭിച്ചത്. വിഷയത്തിൽ വിശദമായ പരിശോധന നടത്തിയ ശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് പോലീസ് വ്യക്തമാക്കി.