ചന്ദ്രനെ തൊട്ട് ജപ്പാനും;"മൂൺ സ്നൈപ്പര്‍' സ്ലിം ചന്ദ്രനിലിറങ്ങി
Friday, January 19, 2024 10:09 PM IST
ടോക്കിയോ: ജപ്പാന്റെ ചാന്ദ്ര ദൗത്യമായ മൂണ്‍ സ്നൈപ്പര്‍ എന്ന സ്ലിം ചന്ദ്രനിലിറങ്ങി. സ്മാർട്ട് ലാൻഡർ ഫോർ ഇൻവസ്റ്റിഗേറ്റിംഗ് മൂൺ എന്നതിന്റെ ചുരുക്ക പേരാണ് സ്ലിം. ഷിലോയ് ഗർത്ത് പരിസരത്താണ് സോഫ്റ്റ് ലാന്‍ഡ് ചെയ്തത്.
ഇന്ത്യന്‍ സമയം ഇന്ന് രാത്രി 8.30നാണ് ലാന്‍ഡിംഗ് ആരംഭിച്ചത്. 20 മിനുട്ട് നീണ്ടുനിന്ന ലാന്ഡിംഗിനൊടുവില് പേടകം ചന്ദ്രനിലിറങ്ങി. ദൗത്യം വിജയകരമെന്ന് ഉറപ്പിക്കുന്നതിനുള്ള സിഗ്നൽ ലഭിക്കാനുള്ള കാത്തിരിപ്പിലാണ് ലോകം.
സ്ലിം ദൗത്യത്തിലൂടെ ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്യുന്ന അഞ്ചാമത്തെ രാജ്യമാകാന്‍ ഒരുങ്ങുകയാണ് ജപ്പാന്. രണ്ട് പര്യവേഷണ വാഹനങ്ങളുമായാണ് സ്ലിം ചന്ദ്രനിലേക്ക് പോയിട്ടുള്ളത്. ലാന്‍ഡിംഗിനുശേഷം പേടകത്തില്‍നിന്ന് ഇതുവരെ സിഗ്നല്‍ ലഭിച്ചിട്ടില്ല.