പരിശോധിച്ച് പീഡിപ്പിക്കുന്നു; റോബിൻ ബസ് ഉടമ ഹൈക്കോടതിയിൽ
വെബ് ഡെസ്ക്
Monday, January 8, 2024 8:14 PM IST
കൊച്ചി: മോട്ടോർ വാഹനവകുപ്പ് അധികൃതർ തുടർച്ചയായി പരിശോധനകൾ നടത്തുന്നതിനും ബസ് പിടിച്ചെടുക്കുന്നതിനുമെതിരേ റോബിൻ ബസ് ഉടമ ഹൈക്കോടതിയിൽ.
കോടതി ഉത്തരവിട്ടിട്ടും നിയമപരമായി നടത്തുന്ന ബസ് സർവീസ് തടസപ്പെടുത്താനാണ് ഉദ്യോഗസ്ഥർ ശ്രമിക്കുന്നതെന്നാണ് ഉടമ ഗിരീഷിന്റെ പരാതി.
ഹർജി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി ഇക്കാര്യത്തിൽ സത്യവാംഗ്മൂലം സമർപ്പിക്കാൻ ഗതാഗത സെക്രട്ടറിക്ക് നിർദ്ദേശം നൽകി.
നേരത്തെ അനധികൃത സർവീസ് എന്ന് കണ്ടെത്തി മോട്ടോർ വാഹന വകുപ്പ് റോബിൻ ബസ് പിടിച്ചെടുത്തിരുന്നു. പിന്നീസ് കോടതി ഉത്തരവ് നേടിയാണ് ബസ് പുറത്തിറക്കിയത്. പിന്നീട് സർവീസ് പുനരാരംഭിച്ചപ്പോഴും പരിശോധനകളുമായി മോട്ടോർ വാഹന വകുപ്പ് ബസിനെ പിന്തുടർന്നിരുന്നു.