പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ മു​ഖ​ത്ത​ടി​ച്ചു; ബി​ജെ​പി എം​എ​ൽ​എ​യ്ക്കെ​തി​രെ കേ​സ്
പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ മു​ഖ​ത്ത​ടി​ച്ചു; ബി​ജെ​പി എം​എ​ൽ​എ​യ്ക്കെ​തി​രെ കേ​സ്
Sunday, January 7, 2024 6:34 AM IST
പൂ​നെ: ജോ​ലി​ക്കി​ടെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ മു​ഖ​ത്ത​ടി​ച്ച ബി​ജെ​പി എം​എ​ൽ​എ​യ്ക്കെ​തി​രെ കേ​സ്. പൂ​നെ​യി​ലാ​ണ് സം​ഭ​വം. പൂ​നെ ക​ന്‍റോ​ൺ​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ലെ നി​യ​മ​സ​ഭാം​ഗ​മാ​യ സു​നി​ൽ കാം​ബ്ലെ​യാ​ണ് പോ​ലീ​സു​കാ​ര​ന്‍റെ മു​ഖ​ത്ത​ടി​ച്ച​ത്.

പൂ​നെ​യി​ലെ സാ​സൂ​ൺ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ വ​ച്ചാ​യി​രു​ന്നു സം​ഭ​വം. കോ​ൺ​സ്റ്റ​ബി​ൾ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ, ഇ​ന്ത്യ​ൻ ശി​ക്ഷാ നി​യ​മ​ത്തി​ലെ സെ​ക്ഷ​ൻ 353 (പൊ​തു​പ്ര​വ​ർ​ത്ത​ക​നെ ത​ന്‍റെ ഡ്യൂ​ട്ടി​യി​ൽ നി​ന്ന് പി​ന്തി​രി​പ്പി​ക്കാ​ൻ ആ​ക്ര​മ​ണം അ​ല്ലെ​ങ്കി​ൽ ക്രി​മി​ന​ൽ ബ​ല​പ്ര​യോ​ഗം) പ്ര​കാ​രം കാം​ബ്ലെ​യ്‌​ക്കെ​തി​രെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.


സ​സൂ​ൺ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ന​ട​ന്ന ഒ​രു പ​രി​പാ​ടി​ക്കി​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഉ​പ​മു​ഖ്യ​മ​ന്ത്രി അ​ജി​ത് പ​വാ​ർ വേ​ദി​യു​ള്ള​പ്പോ​ഴാ​ണ് എം​എ​ൽ​എ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<