ന്യൂ​ഡ​ൽ​ഹി: ജ​പ്പാ​ൻ ഭൂ​കമ്പ​ത്തി​ൽ ഐ​ക്യ​ദാ​ർ​ഢ്യം അ​റി​യി​ച്ച് ക​ത്ത​യ​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ജ​പ്പാ​ൻ പ്ര​ധാ​ന​മ​ന്ത്രി ഫു​മി​യെ കി​ഷി​ഡ​യ്ക്കാ​ണ് മോ​ദി ക​ത്ത​യ​ച്ച​ത്.​ ജ​പ്പാ​നു​മാ​യു​ള്ള ന​യ​ത​ന്ത്ര​ബ​ന്ധം ഇ​ന്ത്യ വി​ല​മ​തി​ക്കു​ന്ന​താ​ണെന്നും അദ്ദേഹം പറഞ്ഞു.

ദു​ര​ന്ത​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഉ​ത്ക​ണ്‍​ഠ അറിയിച്ചു . ദു​രി​ത​ബാ​ധി​ത​ർ​ക്കും കു​ടും​ബ​ത്തി​നു​മു​ണ്ടാ​യ നാ​ശ​ന​ഷ്ട​ങ്ങ​ളി​ൽ അ​ദ്ദേ​ഹം ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. ദു​രി​താ​ശ്വാ​സ സ​ഹാ​യ​ങ്ങ​ൾ​ക്ക് ഇ​ന്ത്യ​യെ സ​മീ​പി​ക്കാ​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി അ​റി​യി​ച്ചു.

പു​തു​വ​ത്സ​രം ഞെ​ട്ട​ലോ​ടെ​യാ​ണ് ജ​പ്പാ​ൻ ആ​രം​ഭി​ച്ച​ത്. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച ഇ​ഷി​കാ​വ​യി​ലെ നോ​ട്ടോ മേ​ഖ​ല​യി​ലാ​ണ് ഭു​കമ്പ​മു​ണ്ടാ​യ​ത്. 7.6 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂകമ്പ​ന​ത്തി​ൽ 90 പേ​ർ മ​രി​ക്കു​ക​യും 240 പേ​രെ കാ​ണാ​താ​വു​ക​യും ചെ​യ്തി​രു​ന്നു.