ജാമ്യത്തിലിറങ്ങിയ പ്രതി മക്കളുമൊത്ത് ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കി
Monday, January 1, 2024 4:06 PM IST
ഗാന്ധിനഗർ: ജാമ്യത്തിലിറങ്ങിയ പ്രതി മൂന്ന് മക്കളുമായി ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കി. മങ്കാഭായ് വിജുഡ (42), മക്കളായ സോനം(17), രേഘ (21), ജിഗ്നേഷ് (19) എന്നിവരാണ് മരിച്ചത്.
ഗൂജറാത്തിലെ ബോട്ടഡ് ജില്ലയിൽ നിങ്കാല-അലംപുർ സ്റ്റേഷനുകൾക്കിടയിൽ ഞായറാഴ്ച വൈകിട്ട് 6.30 നാണ് സംഭവം.
നാനാ സ്ഖ്പർ സ്വദേശികളാണ് അപകടത്തിൽ മരിച്ചവർ. വധശ്രമം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തപ്പെട്ട് മങ്കാഭായ് ജയിലിലായിരുന്നു. ജാമ്യത്തിലിറങ്ങിയശേഷമാണ് ആത്മഹത്യചെയ്തതെന്ന് പോലീസ് പറഞ്ഞു. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി കൊണ്ടുപോയി.