ജാതി തിരിച്ചുള്ള സെന്‍സസ് വേണ്ടെന്ന് എന്‍എസ്എസ്
Monday, January 1, 2024 1:07 PM IST
ചങ്ങനാശേരി: ജാതി തിരിച്ചുള്ള സെന്‍സസ് നടപടികളില്‍നിന്ന് സര്‍ക്കാരുകള്‍ പിന്മാറണമെന്ന് എന്‍എസ്എസ് പ്രമേയം. മന്നം ജയന്തിയോടനുബന്ധിച്ച് ഇന്നു രാവിലെ പെരുന്ന എന്‍എസ്എസ് ആസ്ഥാനത്ത് ആരംഭിച്ച നായര്‍ പ്രതിനിധി സമ്മേളനത്തിലാണു സുപ്രധാനമായ പ്രമേയം അവതരിപ്പിച്ചത്.
സംവരണമുള്ള ജാതിക്കാരും സംവരണ ആനുകൂല്യമില്ലാത്തവരും പരസ്പരം വൈരികളായി മാറുന്ന സവര്‍ണ, അവര്‍ണ സംസ്കാരം വളരുന്നതു രാജ്യത്തിനു ഗുണകരമല്ല. ജാതി, മത വ്യത്യാസമില്ലാതെ വിദ്യാഭ്യാസപരവും സാമൂഹികപരവും തൊഴിൽപരവുമായി പിന്നാക്കം നില്‍ക്കുന്നവരെ മുഖ്യധാരയില്‍ എത്തിക്കുന്നതിനു ഭരണകൂടങ്ങള്‍ക്കു ബാധ്യതയുണ്ട്.
വോട്ട് രാഷ്ട്രീയം മാത്രം കണക്കിലെടുത്ത് ജനങ്ങളെ വിഭജിച്ചും കലഹിച്ചും വര്‍ഗീയത വളര്‍ത്തുകയും ഐക്യത്തിനും അഖണ്ഡതയ്ക്കും വിഘാതമാകുന്നതുമായ സംവരണം അവസാനിപ്പിക്കണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെടുന്നു.
എന്‍എസ്എസ് ട്രഷറര്‍ എന്‍.വി. അയ്യപ്പന്‍പിള്ളയാണ് പ്രമേയം അവതരിപ്പിച്ചത്. വൈസ് പ്രസിഡന്റ് എം. സംഗീതകുമാര് അനുവാദകനായി.