ല​ണ്ട​ന്‍: ഇം​ഗ്‌​ളീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗി​ല്‍ ക​രു​ത്ത​ന്മാ​രു​ടെ പോ​രാ​ട്ടം സ​മ​നി​ല​യി​ല്‍. പോ​യി​ന്‍റ് ഒ​ന്നാ​മ​തു​ള്ള ആ​ഴ്‌​സ​ണ​ലും ര​ണ്ടാ​മ​തു​ള്ള ലി​വ​ര്‍​പൂ​ളും ത​മ്മി​ലു​ള്ള മ​ത്സ​രം സ​മ​നി​ല​യി​ല്‍ ക​ലാ​ശി​ച്ചു.

ഇ​രു ടീ​മു​ക​ളും ഓ​രോ ഗോ​ള്‍ വീ​തം നേ​ടി.​നാ​ലാം മി​നി​റ്റി​ല്‍ ഗ​ബ്രി​യേ​ല്‍ മ​ഗ​ല്ലാ​സി​ലൂ​ടെ ആ​ഴ്‌​സ​ണ​ല്‍ മു​മ്പി​ലെ​ത്തി​യെ​ങ്കി​ലും 29-ാം മി​നി​റ്റി​ല്‍ സൂ​പ്പ​ര്‍​താ​രം മു​ഹ​മ്മ​ദ് സ​ല​യി​ലൂ​ടെ ലി​വ​ര്‍​പൂ​ള്‍ തി​രി​ച്ച​ടി​ക്കു​ക​യാ​യി​രു​ന്നു.

എ​ന്നാ​ല്‍ മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡ് അ​പ്ര​തീ​ക്ഷി​ത​മാ​യി തോ​ല്‍​വി വ​ഴ​ങ്ങി​യ​ത് ഏ​വ​രെ​യും ഞെ​ട്ടി​ച്ചു. ഏ​ക​പ​ക്ഷീ​യ​മാ​യ ര​ണ്ടു ഗോ​ളു​ക​ള്‍​ക്ക് വെ​സ്റ്റ്ഹാ​മാ​ണ് യു​ണൈ​റ്റ​ഡി​നെ ത​ക​ര്‍​ത്ത​ത്.

ജ​രോ​ഡ് ബോ​വ​ന്‍, മൊ​ഹ​മ്മ​ദ് കു​ഡൂ​സ് എ​ന്നി​വ​രാ​ണ് വെ​സ്റ്റ്ഹാ​മി​ന്‍റെ ഗോ​ളു​ക​ള്‍ നേ​ടി​യ​ത്. സീ​സ​ണി​ല്‍ 18 ക​ളി​ക​ളി​ല്‍ നി​ന്ന് യു​ണൈ​റ്റ​ഡി​ന്‍റെ എ​ട്ടാ​മ​ത്തെ തോ​ല്‍​വി​യാ​ണി​ത്. പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ എ​ട്ടാ​മ​താ​ണ് യു​ണൈ​റ്റ​ഡ്.

മ​റ്റു മ​ത്സ​ര​ങ്ങ​ളി​ല്‍ ടോ​ട്ട​നം എ​വ​ര്‍​ട്ട​ണെ​യും ബേ​ണ്‍​ലി ഫു​ള്‍​ഹാ​മി​നെ​യും ബേ​ണ്‍​മൗ​ത്ത് നോ​ട്ടിം​ഗ്ഹാം ഫോ​റ​സ്റ്റി​നെ​യും പു​തു​മു​ഖ​ങ്ങ​ളാ​യ ലൂ​ട്ട​ണ്‍ ടൗ​ണ്‍ ന്യൂ​കാ​സി​ലി​നെ​യും തോ​ല്‍​പ്പി​ച്ചു.