വിധവാ പെന്ഷന് മുടങ്ങി; മറിയക്കുട്ടി നല്കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
Thursday, December 21, 2023 8:37 AM IST
കൊച്ചി: പെന്ഷന് മുടങ്ങിയതിനെത്തുടര്‍ന്ന് അടിമാലി ടൗണില്‍ ഭിക്ഷ യാചിച്ചു സമരംനടത്തിയ മറിയക്കുട്ടി നല്കിയ ഹര്‍ജി ഹൈക്കോടതി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും. അഞ്ച് മാസമായി മുടങ്ങിയ വിധവ പെന്ഷന് ലഭിക്കാന്‍ നടപടി ആവശ്യപ്പെട്ടാണ് ഹര്‍ജി.
പുതുവര്‍ഷത്തിന് മുന്‍പ് പെന്ഷന് കുടിശിക വിതരണം ചെയ്യാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നാണ് പ്രധാന ആവശ്യം. ഹര്‍ജിയില്‍ അടിമാലി പഞ്ചായത്തും സര്‍ക്കാരും ഇന്ന് മറുപടി നല്‍കിയേക്കും.