ഐസിഎംആര്‍ വിവരചോര്‍ച്ച; നാല് പേര് അറസ്റ്റില്‍
Monday, December 18, 2023 10:01 AM IST
ന്യൂഡല്‍ഹി: ഐസിഎംആര്‍ വിവരചോര്‍ച്ചയില്‍ നാല് പേര് അറസ്റ്റില്‍. ഡല്‍ഹി പോലീസിന്റെ സൈബര്‍ യൂണിറ്റാണ് ഇവരെ പിടികൂടിയത്.
പത്ത് ദിവസം മുമ്പാണ് ഇവര്‍ അറസ്റ്റിലായത്. ഇവരെ കോടതിയില്‍ ഹാജരാക്കിയശേഷം പോലീസ് കസ്റ്റഡിയില്‍വിട്ടു. 81 കോടി ഇന്ത്യക്കാരുടെ വ്യക്തിവിവരങ്ങള്‍ ചോര്‍ത്തിയെന്നാണ് കേസ്.
കോവിഡ് വാക്സിനേഷനുമായി ബന്ധപ്പെട്ട് ശേഖരിച്ച വിവരങ്ങളാണ് ചോര്‍ന്നത്. ഈ വിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍ വില്‍പ്പനയ്ക്ക് വച്ചെന്നാണ് കണ്ടെത്തല്‍.
അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ എഫ്ബിഐയുടെ വിവരങ്ങളും സമാനരീതിയില്‍ ചോര്‍ത്തിയതായി ഇവര്‍ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.