എസ്എഫ്ഐ പോസ്റ്ററുകൾ ജില്ലാ പോലീസ് മേധാവിയെക്കൊണ്ട് അഴിപ്പിച്ച് ഗവർണർ
Sunday, December 17, 2023 7:51 PM IST
മലപ്പുറം: കാലിക്കറ്റ് സർവകലാശാലയിലെ എസ്എഫ്ഐ ബാനറുകൾ ഗവർണർ മലപ്പുറം ജില്ലാ പോലീസ് മേധാവിയെക്കൊണ്ട് അഴിപ്പിച്ചു. പോലീസ് മേധാവിയോട് ക്ഷുഭിതനായാണ് ഗവർണർ പെരുമാറിയത്.
വൻ സുരക്ഷാ വലയത്തിൽ കാമ്പസിലെത്തിയ ഗവർണർ ക്ഷോഭിച്ചാണ് പോലീസിനോട് പെരുമാറിയത്. മുഖ്യമന്ത്രിക്കെതിരാണെങ്കിൽ ബാനറുകൾ നീക്കില്ലേയെന്ന് ഗവർണർ എസ്പിയോട് ചോദിച്ചു. എസ്എഫ്ഐ അല്ല സർവകലാശാല ഭരിക്കുന്നതെന്നും ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി.
ഗവർണറുടെ വിമർശനത്തിന് പിന്നാലെ എസ്പിയുടെ നിർദേശ പ്രകാരം പോലീസ് ഉദ്യോഗസ്ഥർ ബാനർ നീക്കം ചെയ്തു.