തിരുവനന്തപുരത്ത് യുവാക്കൾക്കുനേരെ ആക്രമണം; അഞ്ച് പേർക്ക് കുത്തേറ്റു
Saturday, December 9, 2023 11:09 PM IST
തിരുവനന്തപുരം: കീഴാറ്റിങ്ങലിൽ യുവാക്കൾക്ക് നേരെ ആക്രമണം. അഞ്ച് പേർക്ക് കുത്തേറ്റു. ഇന്ന് വൈകുന്നേരം നാലിനു വിളയിൽമൂലയിൽ വച്ചാണ് ആക്രമണമുണ്ടായത്. മൂന്നംഗ സംഘമാണ് ആക്രമണം നടത്തിയത്.
അഞ്ചു പേരെയും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കീഴാറ്റിങ്ങൽ സ്വദേശികളായ സിജു, പ്രതീഷ്, ചിക്കു, രാജേഷ്, ബിനോസ് എന്നിവർക്കാണ് കുത്തേറ്റത്. ഇവരിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്.
ആക്രമണ കാരണം വ്യക്തമല്ല. സംഭവത്തിൽ കടയ്ക്കാവൂർ പോലീസ് അന്വേഷണം തുടങ്ങി.