സോളാർ ഗൂഢാലോചന കേസ്; ഗണേഷ് കുമാറിനു ജാമ്യം
Saturday, December 2, 2023 5:24 PM IST
കൊല്ലം: സോളാർ ഗൂഢാലോചന കേസിൽ ഗണേഷ് കുമാർ എംഎൽഎയ്ക്ക് ജാമ്യം. കൊട്ടാരക്കര കോടതിയിൽ നേരിട്ടെത്തിയാണ് ഗണേഷ് ജാമ്യമെടുത്തത്. കൊട്ടാരക്കര ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിച്ചത്.
സോളാർ ഗൂഢാലോചന കേസിലെ തുടർനടപടികൾ റദ്ദാക്കണമെന്ന ഗണേഷ് കുമാറിന്റെ ഹർജിയും നേരിട്ട് ഹാജരാകുന്നത് ഒഴിവാക്കണമെന്ന ആവശ്യവും ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. ഗണേഷ് കുമാര്‍ കൊട്ടാരക്കര കോടതിയിൽ നേരിട്ട് ഹാജരാകണമെന്ന നിദേശമാണ് ഹൈക്കോടതി നൽകിയത്.
സോളാർ പീഡനക്കേസിലെ പരാതിക്കാരി അന്വേഷണ കമ്മീഷനു മുന്നിൽ ഹാജരാക്കിയ കത്തിൽ കൃത്രിമം നടത്തി നാല് പേജ് കൂട്ടിച്ചേർത്തെന്നും ഇതിനു പിന്നിൽ ഗൂഢാലോചന ഉണ്ടെന്നുമാണ് കേസ്.