വിജയകാന്തിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു
Thursday, November 30, 2023 9:44 AM IST
ചെന്നൈ: നടനും ഡിഎംഡികെ നേതാവുമായ വിജയകാന്തിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റി. വിജയകാന്തിനെ ഉടൻതന്നെ ശസ്ത്രക്രിയക്ക് വിധേയനാക്കുമെന്ന് ആശുപത്രി അധികൃതർ വാർത്തകുറിപ്പിലൂടെ അറിയിച്ചു.
കടുത്ത ജലദോഷവും ചുമയും കാരണം ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ അനുഭവപ്പെട്ടതിനെ തുടർന്നാണ് അദ്ദേഹത്തെ ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഏറെ നാളായി വീട്ടിൽ വിശ്രമത്തിലായിരുന്നു വിജയകാന്ത്.