പീഡനം: യുവാവിന് 80 വർഷം തടവും ഇരട്ട ജീവപര്യന്തവും
Thursday, November 30, 2023 1:18 AM IST
ചങ്ങനാശേരി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിന് 80 വർഷം തടവും ഇരട്ട ജീവപര്യന്തവും.
മാടപ്പള്ളി അഴകാത്തുപടി സ്വദേശി ജോഷി ചെറിയാൻ (39)നെയാണ് ചങ്ങനാശേരി ഫാസ്റ്റ് ട്രാക്ക് സ്പെഷൽ പോക്സോ കോടതി ശിക്ഷിച്ചത്.
ഇരട്ട ജീവപര്യന്തത്തിൽ ഒരെണ്ണം മരണം വരെ അനുഭവിക്കണമെന്നും 6.5 ലക്ഷം രൂപ പിഴ ഒടുക്കണമെന്നും കോടതി വ്യക്തമാക്കി.